27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam വിജയോത്സവവും ഉന്നത വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസും

വിജയോത്സവവും ഉന്നത വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസും

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അയിരൂര്‍ ഡിവിഷനില്‍ വിജയോത്സവവും ഉന്നത വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസും നടത്തി.
പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അയിരൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ നിസാര്‍, യഹിയ ആമയം, ഡോക്ടര്‍ ഹിലാല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിസ് വാന സഫ, കെ ഷാജിത, ബീന സുന്ദരന്‍, പൊതുപ്രവര്‍ത്തകരായ ജയപ്രകാശ്, നദീം പെരുമ്പടപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ പരിധിയിലെയും സമീപപ്രദേശത്തെയും വിജയിച്ച വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ജാബിര്‍ സാദിക്ക് സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!