കുരഞ്ഞിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; അഭിമുഖം ബുധനാഴ്ച

കുരഞ്ഞിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ, പാര്‍ട്ട് ടൈം അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 27, ബുധനാഴ്ച രാവിലെ 10:30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എല്‍.പി.എസ്.എ. ഇന്റര്‍വ്യുവിനായും, ഉച്ചക്ക് 2:30ന് അറബിക് പാര്‍ട്ടി ടൈം പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂനായും എത്തിച്ചേരേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കൊണ്ടുവരണമെന്നും, കെ.ടെറ്റ് നിര്‍ബന്ധമാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും.

ADVERTISEMENT