25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച

കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച

ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച നടക്കുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 10.30ന് കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ആലത്തൂര്‍ എം പി കെ. രാധാകൃഷ്ണന്‍ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാന പട്ടികജാതി – പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ. വാസു ബാങ്ക് ലോക്കറിന്റേയും, കേരളബാങ്ക് ഭരണ സമിതി അംഗം എം.ബാലാജി ബാങ്ക് കോണ്‍ഫറന്‍സ് ഹാളിന്റേയും, ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. ചലച്ചിത്ര ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ പമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

ADVERTISEMENT
error: Content is protected !!