25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ മഠം കപ്പേളയില്‍ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി

മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ മഠം കപ്പേളയില്‍ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി

 

പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.എല്‍.ഫ്രാന്‍സീസ്, ജിയോ ചെമ്മണ്ണൂര്‍, പി.ഐ.തോമസ്, ജെയ്‌സന്‍ ജോര്‍ജ്, ജെയ്‌സണ്‍ പനക്കല്‍, ജോയ് പനക്കല്‍, സി. കാര്‍മ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മെയ് 30,31 തീയതികളിലാണ് പെരുന്നാള്‍ ആഘോഷം. എല്ലാദിവസവും വൈകീട്ട് ദിവ്യബലി, മെയ് 30, ശനിയാഴ്ച വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കല്‍, വര്‍ണ്ണമഴ, ഏഴര മുതല്‍ പത്ത് വരെ തേര് എഴുന്നള്ളിപ്പ് എന്നിവ നടക്കും. മെയ് 31, തിരുനാള്‍ ദിനത്തില്‍ രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ജീവകാരുണ്യ നിധി വിതരണം, തിരുനാള്‍ പ്രദക്ഷിണം എന്നിവയും നടക്കും.

ADVERTISEMENT
error: Content is protected !!