നിയന്ത്രണം വിട്ട മിനിവാന്‍ സൈക്കിളിലിടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി 14കാരന് ഗുരുതരപരിക്ക്. എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറു ബീച്ച് പരിസരത്താണ് സംഭവം. ഗുരുവായൂര്‍ തീര്‍ത്ഥാടകരായ തമിഴ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ ഇടിച്ച് എടക്കഴിയുര്‍ പുളിക്കല്‍ വീട്ടില്‍ തന്‍വീറിനാണ് പരിക്കേറ്റത്. സൈക്കിളിന് പിറകില്‍ മിനി വാന്‍ ഇടിച്ചതോടെ റോഡില്‍ തെറിച്ച വീണ തന്‍വീറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. സാരമായ പരിക്കേറ്റ 14കാരനെ സ്ഥലത്തെത്തിയ കെന്‍സ് എമര്‍ജന്‍സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചാവക്കാട് കടല്‍ കാണാനെത്തിയതായിരുന്നു മിനി വാനിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികള്‍.അപകട വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.



