ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി തന്നെ ഒത്തുകളിച്ച് ഉണ്ടാക്കിയ നാടകമാണെന്ന് നടന്‍ ദേവന്‍

 

തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ അപകടത്തിലാക്കാനും പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും വേണ്ടി സ്വന്തം പാര്‍ട്ടി തന്നെ ഒത്തുകളിച്ച് ഉണ്ടാക്കിയ നാടകമാണെന്ന് ബി.ജെ.പി നേതാവും നടനുമായ ദേവന്‍. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയൊരു പ്രശ്‌നത്തിലൂടെ കടന്നുപോകുന്ന പിണറായി വിജയനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയും ഡി.വൈ.എഫ്.ഐയും ചേര്‍ന്ന് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തത്. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് എല്ലാ കമ്മിറ്റികളിലും ഇപ്പോള്‍ പ്രകടമാണ്. സര്‍വ്വശക്തനായ പിണറായി വിജയനെപ്പോലൊരു നേതാവിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഒട്ടേറെ എതിര്‍പ്പുകള്‍ ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അദ്ദേഹം പ്രതിപക്ഷ നേതാവ് ആകരുതെന്ന് പോലും പാര്‍ട്ടിയില്‍ ആവശ്യമുയരുന്നുണ്ട്.

 

ADVERTISEMENT