27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur സി.എം.ആര്‍.എല്‍. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതല്ലെന്ന് കെ. സുരേന്ദ്രന്‍

സി.എം.ആര്‍.എല്‍. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതല്ലെന്ന് കെ. സുരേന്ദ്രന്‍

 

02. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സി.എം.ആര്‍.എല്‍. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതല്ലെന്നും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതാണെന്നും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം.ആര്‍.എല്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഇന്‍കം ടാക്‌സ് അപ്പീല്‍ കമ്മിറ്റിക്ക് മുന്‍പാകെ നേരിട്ട് നല്‍കിയ അഫിഡവിറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് നിലവില വന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയതിന്റെ വിശദാംശങ്ങള്‍ അവര്‍ തന്നെ വ്യക്തമാക്കിയതാണ്. യാതൊരു ജോലിയും ചെയ്യാതെയാണ് സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും വീണ വിജയന്‍ ചെക്കായും ഡി.ഡിയായും 1.76 കോടി രൂപ കൈപ്പറ്റിയതെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇതിനു പുറമെ കോടിക്കണക്കിന് രൂപ വീണ വിജയന്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!