തിരുവനന്തപുരം അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

വെമ്പായം ഹാപ്പി ലാന്‍ഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. റൈഡില്‍ ഉണ്ടായിരുന്ന 30ലധികം ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം. ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവര്‍. നാഗര്‍കോവില്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് ((16) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

 

ADVERTISEMENT