25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ചാവക്കാട് പോലീസ്

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ചാവക്കാട് പോലീസ്

പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി പോലീസ്. ചാവക്കാട് പോലീസിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രതിനിധികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും, അനുബന്ധ വിഷയങ്ങളും മുന്‍നിര്‍ത്തിയാണ് ചാവക്കാട് പോലീസ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ പ്രതിനിധികള്‍ക്കായി എം.ആര്‍.ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്ലാസ്സ് നടത്തിയത്. പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് ക്ലാസിന് നേതൃത്വം നല്‍കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ അധികൃതരും പോലീസും തമ്മില്‍ പുലര്‍ത്തേണ്ട ആശയവിനിമയത്തെക്കുറിച്ചും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ട്രാഫിക് സുരക്ഷ എന്നിവയെക്കുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!