23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയിലെ ശുചികരണ തൊഴിലാളി കെ.പി.പ്രമീളയ്ക്ക് യാത്രയയപ്പ് നല്‍കി

ചാവക്കാട് നഗരസഭയിലെ ശുചികരണ തൊഴിലാളി കെ.പി.പ്രമീളയ്ക്ക് യാത്രയയപ്പ് നല്‍കി

57

ചാവക്കാട് നഗരസഭയില്‍ 19 വര്‍ഷം ശുചികരണ തൊഴിലാളിയായി സേവനം അനുഷ്ടിച്ച കെ.പി.പ്രമീളയ്ക്ക് ചാവക്കാട് മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യൂ.) നേതൃത്വത്തില്‍യാത്രയയപ്പ് നല്‍കി. ചടങ്ങ് സി.ഐ.ടി.യൂ. ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം. അലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.വി.വസന്ത് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.സി.സുനില്‍ ,യൂണിയന്‍ പ്രസിഡന്റ് എ.വി.പ്രസന്ന , ട്രഷറര്‍ ദീപ്തി ഫ്രാങ്കോ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!