ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണം നിലച്ചതില്‍ പ്രതിഷേധം

ബസ്റ്റാന്‍ഡ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ നഗരസഭ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി രാജു മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ദിലീപ് ലോഷ്, പ്രതീഷ് തൈക്കാട്, കെ. കാളിദാസ്, മനീഷ് കുളങ്ങര, ജ്യോതി രവീന്ദ്രനാഥ്, ദീപ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT