ഭിന്നശേഷിക്കാരിയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ 60 വയസുകാരനായ പ്രതിയ്ക്ക് 11 വര്‍ഷം തടവും 40,000 രൂപ പിഴയും. പഴവൂര്‍ കരുവാട്ടുപറമ്പില്‍ മായിന്‍ക്കുട്ടിയെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെപെഷ്യല്‍ കോടതി ജഡ്ജി ആര്‍. മിനി ശിക്ഷിച്ചത്. 2023 ഏപ്രീല്‍ മാസത്തില്‍ എരുമപ്പെട്ടി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
വൃദ്ധയായ അമ്മയോടൊപ്പം താമസിച്ചു വരുന്ന ഭിന്ന ശേഷിക്കാരിയും അയല്‍ വാസിയുമായ അതിജീവിതയെ വീട്ടില്‍ കയറി ഒന്നിലധികം തവണ ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരം 8 വര്‍ഷം കഠിന തടവും,ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പു പ്രകാരം മൂന്ന് വര്‍ഷം വെറും തടവും വിവിധ വകുപ്പുകളിലായി 40,000 രൂപ പിഴയും നല്‍കണം. പിഴതുക അടക്കാത്ത പക്ഷം എട്ട് മാസം അധിക തടവും അനുഭവിയ്ക്കണം. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 22 സാക്ഷികളെ വിസ്തരിച്ച് 20 രേഖകള്‍ കേസിന്റെ തെളിവിലേക്ക് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ്
ഇ.എ സീനത്ത് ഹാജരായി. എരുമപ്പെട്ടി എസ്.ഐ ആയിരുന്ന ടി.സി അനുരാജ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ഭൂപേഷ് അന്വേഷണം നടത്തി എസ്.ഐ കെ. അനുദാസ് കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ സി.പി.ഒ ഗീത പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
Home Bureaus Erumapetty ഭിന്നശേഷിക്കാരിയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ 60 വയസുകാരനായ പ്രതിയ്ക്ക് 11 വര്‍ഷം തടവും...