രാജീവ് ഗാന്ധി ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ മന്ദാലാംകുന്നിന്റെ നേതൃത്വത്തില്‍ അകലാട് ഉന്നതിയലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമ പദ്ധതിയുടെ ഭാഗമയാണ് പഠനോപകരണ വിതരണം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ശ്രീലാല്‍ ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷര്‍ബനൂസ് പണിക്കവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഇരുപതാം വാര്‍ഡ് മെമ്പര്‍ ഷഹാന ശിഹാബ്, പുന്നയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി കെ ഹസ്സന്‍, സോണി കഞ്ഞാണി, ഷാജഹാന്‍ ആജിയരകത്ത്, മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനാ ഭാരവാഹികളായ ഫാറൂഖ് മെത്തി, ഉമ്മര്‍ തേച്ചാന്‍പുരകല്‍ , എന്നിവര്‍ നേതൃത്വം നല്‍കി.



