ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മരിച്ചു. എടപ്പാള്‍ തുയ്യം കരിപ്പാപറമ്പില്‍ സുബ്രമണ്യന്റെ മകന്‍ സന്തോഷ് (40)ആണ് മരിച്ചത്. എടപ്പാള്‍ പൊന്നാനി – അയങ്കലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഉസ്താദ് ബസിന്റെ ഡ്രൈവറായ സന്തോഷിന് വാഹനം ഓടിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച ശേഷം യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



