സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.



