25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ”പ്ലൂറോകോണ്‍” മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ശ്രദ്ധേയമായി

”പ്ലൂറോകോണ്‍” മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ശ്രദ്ധേയമായി

17

മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂരിലെ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ”പ്ലൂറോകോണ്‍” തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ശ്രദ്ധേയമായി. ആശുപത്രി സെക്രട്ടറി ശ്രീ കെ. പി. സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യയില്‍ ആദ്യമായി പേറ്റന്റ് നേടിയ, ഡോ. അഖില്‍ പോള്‍ രൂപകല്‍പ്പന ചെയ്ത ഐ.പി.സി. സെറ്റ് അവതരിപ്പിച്ചു. പ്ലൂറല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് ഒരു സുപ്രധാന നേട്ടമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 50-ഓളം ഫാക്കല്‍റ്റി അംഗങ്ങളും 120 പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 25 പേര്‍ പങ്കെടുത്ത പോസ്റ്റര്‍ മത്സരവും സംഘടിപ്പിച്ചു. ശ്വാസകോശ രോഗവിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളും നൂതന ആശയങ്ങളും മത്സരത്തില്‍ അവതരിപ്പിച്ചു.ഡോ. അഖില്‍ പോള്‍ ,മോന്‍സി, ഡോ. ബോധി സണ്ണി, ഡോ. ഡെനിസ് പോള്‍, ഡോ. തോമസ് കുര്യന്‍, ഡോ. ജിബിന്‍ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!