25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam കല്ലഴി മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച

കല്ലഴി മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച

21

കുന്നംകുളം ചൊവ്വന്നൂര്‍ ശ്രീ കല്ലഴി മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച വിപുലമായി ആഘോഷിക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം തുടര്‍ന്ന് ഉഷ:പൂജ, നവകാഭിഷേകം, പഞ്ചഗവ്യാഭിഷേകം , കളഭാഭിഷേകം, ചതു:ശ്ശത പായസനിവേദ്യം എന്നിവയുണ്ടാകും.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട് വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി രാജീവ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 10ന് പ്രമുഖ പ്രഭാഷകന്‍ ഡോ. എടനാട് രാജന്‍ നമ്പ്യാരുടെ ആധ്യാത്മിക പ്രഭാഷണം ഉണ്ടാകും.വൈകിട്ട് അപ്പം,അട നിവേദ്യവും, നടുവട്ടം കമ്മിറ്റി വെള്ളിത്തിരുത്തി ഉണ്ണിനായരുടെ പ്രമാണിത്വത്തില്‍ പഞ്ചാരിമേളവും, ആനയോട്കൂടിയ ചുറ്റുവിളക്കും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!