29.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Kechery വി.ടി.കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു

വി.ടി.കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു

28

സി.പി.ഐ.എം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി.ടി.കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും എളവള്ളി പഞ്ചായത്തില്‍ സിപിഐ (എം) കെട്ടിപെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത വി.ടി കുമാരന്റെ 10-ാം ചരമ വാര്‍ഷിക ദിനാചരണം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണം നടത്തി. കാക്കശ്ശേരിയില്‍ നടന്ന ലോക്കല്‍ തല ദിന്ചരണം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അധ്യക്ഷനായി. പി.ജി സുബിദാസ് , സി.എഫ്. രാജന്‍ , എന്‍.എസ്.പുഷ്പാകരന്‍, ശങ്കരന്‍ കാക്കശ്ശേരി, ടി.വി ലോഹിദാക്ഷന്‍, ലതി വേണുഗോപല്‍, കെ.ജി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!