മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.എ മാധവന് (80) അന്തരിച്ചു.ഫെബ്രുവരി മാസത്തില്‍ മുണ്ടൂരില്‍ വീടിനടുത്ത് വെച്ചുണ്ടായ വാഹനാകടത്തില് ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴച്ച രാത്രി 11.15 ഓടെ ആയിരുന്നു അന്ത്യം. 2011-2016 കാലഘട്ടത്തില്‍ മണലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാഗമായിരുന്നു. പതിമൂന്ന് വയസ്സ് മുതല്‍ തന്നെ സജീവ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം, വിമോചന സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി ജില്ലാ ജനറല്‍ സെക്രട്ടറി ജില്ലാ പ്രസിഡണ്ട് ) എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ഐക്യ ജനാധിപത്യ മുന്നണി ജില്ലാ ചെയര്മാന്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സീതാറാം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് ഡയറക്ടര്‍ ); മാള കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ചെയര്മാന് മല്‍സ്യ വില്പന തോഴിലാളി സഹകരണ സംഘം, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എന്നി നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി ട്രേഡ്യൂണിയനുകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ച് വരുന്നതിനിടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുണ്ടായ അപകടത്തിലാണ് സാരമായ പരിക്കേറ്റത്. വീടിന് സമീപത്ത് വെച്ച് വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു അപകടത്തില്‍ സംശയമുയര്‍ത്തി കുടുംബം നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനമുണ്ടായിരിക്കും ഉച്ചതിരിഞ്ഞ് മുണ്ടൂരിലെ വീട്ടിലെത്തിക്കുന്ന മുതദ്ദേഹം വ്യാഴാഴ്ച്ച സംസ്കരിക്കും. സാവിത്രി ഭാര്യയും സമീര്‍, സമോദ് എന്നിവര്‍ മക്കളുമാണ്.



