27.5 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kechery കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വാക യൂണിറ്റ് സമ്മേളനം നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വാക യൂണിറ്റ് സമ്മേളനം നടന്നു

34

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വാക യൂണിറ്റ് സമ്മേളനവും വ്യാപാരി മിത്ര മരണാനന്തര ധനസഹായ വിതരണവും നടത്തി. അയ്യപ്പന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം വി ടി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.വ്യാപാരി മിത്ര ജില്ലാ കോഡിനേറ്റര്‍ ലെതീഷ് നാരായണന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിമില്‍ട്ടണ്‍ ജെ തലക്കോട്ടൂര്‍ മരണാനന്തര ധനസഹായമായ 5 ലക്ഷം രൂപ മരണമടഞ്ഞ വ്യാപാരി വ്യവസായി സമിതി അംഗംരാമചന്ദ്രന്റെ സഹധര്‍മ്മിണി ദ്രൗപതിക്ക് കൈമാറി. ഏരിയ സെക്രട്ടറി കെ എല്‍ ജോസ്, കെ വി സുരേഷ്, വി എല്‍ സെബി, ദേവസി, ബാബു, മുജീബ് റഹ്‌മാന്‍, വി കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!