25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery തെരുവുനായ ശല്യം മൂലം അവധി നല്‍കിയ ചൂണ്ടല്‍ സ്‌കൂള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു

തെരുവുനായ ശല്യം മൂലം അവധി നല്‍കിയ ചൂണ്ടല്‍ സ്‌കൂള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു

40

തെരുവുനായ ശല്യം മൂലം തിങ്കള്‍, ചൊച്ച ദിവസങ്ങളില്‍ വിദ്യാഭാസവകുപ്പ് അവധി നല്‍കിയ ചൂണ്ടല്‍ ഗവ യുപി സ്‌കൂള്‍ ബുധനാഴ്ച്ച സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു. അധ്യാപകരും രക്ഷിതാക്കളും ആശ്വാസത്തില്‍. കഴിഞ്ഞ ദിവസം മേഖലയിലെ നായ്ക്കളെ പിടി കൂടി ഷെല്‍ട്ടറിലേക്ക് മാറ്റിയതോടെയാണ് വിദ്യാലയം. തുറക്കുന്നതിന് തീരുമാനമായത് പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൊദ്ധാഴച്ച രാവിലെ മുതല്‍ നായകളെ പിടികൂടുന്നതിന് ആരംഭിച്ചിരുന്നു. രാത്രി വൈകിയും പട്ടികളെ പിടികൂടുന്ന പ്രവര്‍ത്തി നടന്നു. ഇതിന്റെ ഭാഗമായി വിദ്യാലയത്തില്‍ പ്രസവിച്ച് കിടന്നിരുന്ന പട്ടി ഉള്‍പ്പെടെയുള്ളവയെപിടികൂടിയിരുന്നു. ഇതോടെയാണ് ബുധനാഴ്ച്ച വിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്ക് എത്തി തുടങ്ങി. പ്രധാന അധ്യാപിക ഷീജ ജോസിന്റെ നേതൃത്വത്തില്‍ കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!