ചൊവ്വന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി.കെ. ജോണ്‍ മാസ്റ്ററുടെ രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. മരത്തംകോട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റോപ്പ് പരിസരത്ത് നടത്തിയ അനുസ്മരണ ചടങ്ങ് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗവും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ സെബി മണ്ടുംബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വര്‍ഗീസ് ചൊവ്വന്നൂര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എം.പി. സിജോ, രവി കോതോട്ട്, ജോയ്, ആന്റണി, ഷാജന്‍ മാണി, സി.ജി.അനില്‍, മുകുന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



