25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery വിജയോത്സവം – 2026 സംഘടിപ്പിച്ചു

വിജയോത്സവം – 2026 സംഘടിപ്പിച്ചു

33

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിലുള്ള ഏഴാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയോത്സവം – 2026 സംഘടിപ്പിച്ചു.എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരവും വിദ്യാഭ്യാസ കിറ്റ് വിതരണവും നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി.വി ജോയ് അധ്യക്ഷനായി.കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി മുഖ്യാതിഥിയായി. കോണ്‍ഗ്രസ്ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി ഉദയന്‍, കൗണ്‍സിലര്‍ ജോയ് ചെറിയാന്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് സി എസ് സൂരജ്, ബ്ലോക്ക് സെക്രട്ടറി ബി. മോഹന്‍കുമാര്‍, വാര്‍ഡ് പ്രസിഡണ്ട് ആര്‍.വി ഷാജഹാന്‍, സെക്രട്ടറി എ.ടി ഷാജു, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!