25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി

68

തൊഴിലുറപ്പ് തൊഴില്‍ മേഖലയെ തകര്‍ക്കുന്നതുള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എരുമപ്പെട്ടി ഫൊറോന പള്ളി പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍നടന്ന പ്രതിഷേധ ധര്‍ണ്ണ സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് ടി.പരമേശ്വരന്‍ അധ്യക്ഷനായി. എസ്.ബസന്ത് ലാല്‍, കെ.എം. അഷറഫ്, ഒ.ബി.സുബ്രഹ്‌മണ്യന്‍, പി എന്‍.അനില്‍കുമാര്‍, ടി.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി.രാജന്‍, കെ.കെ.മണി, പി.എസ്.പുരുഷോത്തമന്‍, രാജപ്പന്‍, മഞ്ജുനാഥന്‍, പി.എ.സുബ്രഹ്‌മണ്യന്‍, പരമേശ്വരന്‍ നായര്‍, സുമന സുഗതന്‍, രാജി സോമന്‍, ജയന്തി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!