26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty പള്ളിമേപ്പുറം മേഖലയില്‍ മിന്നല്‍ ചുഴലി ; മരങ്ങള്‍ കടപ്പുഴകി വീണു

പള്ളിമേപ്പുറം മേഖലയില്‍ മിന്നല്‍ ചുഴലി ; മരങ്ങള്‍ കടപ്പുഴകി വീണു

48

കടങ്ങോട് പള്ളിമേപ്പുറം മേഖലയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപ്പുഴകി വീണു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് പള്ളിമേപ്പുറം സൈതാലി ഹാജി റോഡില്‍ വലിയ ശബ്ദത്തോടെ കാറ്റ് വീശിയടിച്ചത്.പലയിടങ്ങളിലും വലിയ മരങ്ങള്‍ കടപുഴകി വീഴുകയും കൊമ്പുകള്‍ ഒഴിഞ്ഞ് വീഴുകയും ചെയ്തിട്ടുണ്ട്.
മരം വീണ് പരപ്പില്‍ താല്‍ക്കാലിക ഷെഡിന് കേടുപാടുകള്‍ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെഎം നൗഷാദ്, വാര്‍ഡ് മെമ്പര്‍ ആമിന സുലൈമാന്‍ എന്നിവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.

 

ADVERTISEMENT
error: Content is protected !!