മണലൂര്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.എ.മാധവന്റെ നിര്യാണത്തില്‍, കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.കേച്ചേരി സെന്ററില്‍ നടന്ന അനുശോചന യോഗത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍ അധ്യക്ഷനായി.ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്, കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് രാജന് മാസ്റ്റര്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അക്ബര്‍, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം സി.ടി.പോള്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വി.പി.ലീല, ബി.ജെ.പി. മണ്ഡലം സെക്രട്ടറി മുരളി,മുന്‍ മണ്ഡലം പ്രസിഡണ്ട് ആര്.എം.ബഷീര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ഒ.സെബി, സച്ചിന് പ്രകാശ്, ആക്ട്സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിന്, കേച്ചേരി ജി.എല്‍.പി സ്കൂള്‍ പ്രധാന അധ്യാപക സ്റ്റെല്ല, സി.എം.പി ഏരിയ സെക്രട്ടറി കെ.എസ്. ബെന്നി, ഐ. എന്‍. ടി.യു.സി നേതാക്കളായ എം.എ.സുബൈര്‍, ഷെക്കീര്‍, നസീര്‍ കേച്ചേരി എന്നിവര്‍ സംസാരിച്ചു.



