നല്ല പാഠത്തിന്റെ ഭാഗമായി സി എം യു പി സ്‌കൂളിലെ നല്ല പാഠം പ്രവര്‍ത്തകര്‍ ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസവും കാര്‍ഷിക സംസ്‌കാരവും പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ മാജിക് ഷോ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഇഷ്ടപ്പെട്ടിയില്‍ കുട്ടികള്‍ നിക്ഷേപിച്ച സമ്മാനങ്ങള്‍ ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കി. ഭിന്നശേഷി കുട്ടികളുടെ മനസ്സില്‍ വിസ്മയവും ആനന്ദവും നിറച്ചുകൊണ്ട് മാന്ത്രികനായ ശ്രീ ശിവദാസന്‍ സാര്‍ അവതരിപ്പിച്ച മാജിക് ഷോ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. അത്ഭുതങ്ങളും തമാശകളും നിറഞ്ഞ മാജിക് പ്രകടനം കുട്ടികള്‍ക്ക് ഏറെ മാനസിക സന്തോഷം നല്‍കി. കുട്ടികള്‍ക്ക് കൃഷിയോടുള്ള താല്പര്യം വളര്‍ത്തുന്നതിന് വേണ്ടി പച്ചമുളക്, തക്കാളി ,കുറ്റിപ്പയര്‍ എന്നീ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. മണ്ണറിഞ്ഞും മനസ്സറിഞ്ഞും കുട്ടികള്‍ ഒന്നിച്ചപ്പോള്‍ ഹരിതം സ്‌നേഹഭരിതം എന്ന പദ്ധതി പൂര്‍ണ്ണതയില്‍ എത്തി. പ്രധാന അധ്യാപിക വിജി വില്യംസ് ,പിടിഎ പ്രസിഡന്റ് ആശാ ഷിബു , എം പി ടി പ്രസിഡന്റ് ഷഫ്‌ന ഷാജി, നല്ല പാഠം പ്രവര്‍ത്തകരായ ജുഷ കെ ജോസ് , ജിഷ പോര്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.



