25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Kechery സമഗ്രകുടിവെള്ള മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സമഗ്രകുടിവെള്ള മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മണലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്നതിനായി തയ്യാറാക്കുന്ന സമഗ്ര കുടിവെള്ള മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തുടക്കം കുറിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ക്ലമന്റ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ സി രവീന്ദ്രനാഥ് എം എല്‍ എ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി വസന്തന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മിനി മോഹന്‍ദാസ്, കെ യൂ സരിത, ഗ്രേസി ജേക്കബ്, സി എല്‍ ജോണ്‍സണ്‍, ആന്റോ ലിജോ, സിജി മോഹന്‍ദാസ് സിനിപ്രസാദ്, എം പി സജീപ്, ഐ എന്‍ സുധീഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പില്‍, സജിത കുര്‍ണി, കേരള വാട്ടര്‍ അതോറിറ്റി സൂപ്രന്റിംഗ് എഞ്ചിനീയര്‍ പി എ സുമ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ പി പ്രസാദ്, വിന്നി പോള്‍, അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജി സജിത്ത് എന്നിവര്‍ സംസാരിച്ചു.മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്നതി നുള്ള മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ തയ്യാറാക്കി. പാവറട്ടി, മുല്ലശ്ശേരി കുടിവെള്ള പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും, നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന വിതരണ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും, മണലൂരിലെ വഞ്ചിക്കടവ് കുടിവെള്ള പദ്ധതി വൈകാതെ കമ്മീഷന്‍ ചെയ്യുമെന്നും യോഗം വിലയിരുത്തി.മണലൂര്‍ മണ്ഡലത്തില്‍ നിലവിലുള്ള സ്വാശ്രയ കുടിവെള്ള പദ്ധതികളുടെ നവീകരണ നിര്‍ദേശങ്ങളും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.

 

ADVERTISEMENT
error: Content is protected !!