ഗുരുവായൂരില്‍ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍വിരല്‍ അറ്റു. പാവറട്ടി വെന്മേനാട് സ്വദേശി അത്താണിക്കല്‍ നിതിന്റെ(24) വലതു കാലിലെ ചെറുവിരലാണ് അറ്റത്. മാവിന്‍ചുവട് ലയണ്‍സ് ക്ലബ്ബിന് സമീപം രാവിലെ എട്ടോടെയായിരുന്നു അപകടം. ആക്ട്‌സ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും വിരല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് നിതിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആക്ട്‌സ് പ്രവര്‍ത്തകര്‍ വീണ്ടും സംഭവ സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തി വിരല്‍ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അറ്റ വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല.



