ഗുരുവായൂര് നഗരസഭ ബസ് സ്റ്റാന്ഡ് നിര്മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്ത്തകര് ധര്ണ്ണ നടത്തി. മുസ്ലീം ലീഗ് ഗുരുവായൂര് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില് ബസ് സ്റ്റാന്ഡിനു മുന്നില് നടന്ന ധര്ണ ജില്ലാ ട്രഷറര് ആര്.വി അബ്ദുള് റഹീം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള തൈക്കാട് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി കെ.ജയപ്രകാശ്, മുനിസിപ്പല് കമ്മിറ്റി പ്രസിഡന്റ് ആര്.വി ജലീല്, കൗണ്സിലര്മാരായ നൗഷാദ് അഹമ്മു, അബ്ദുല് റഷീദ് കുന്നിക്കല്, ലീഗ് മുനിസിപ്പല് ട്രഷറര് ഹമീദ് കുമ്മത്ത്, ലത്തീഫ് പാലയൂര്,വി. അറുമുഖന്, എന്.പി. മുജീബ് റഹ്മാന് തുടങ്ങിയവര് സംസാരിച്ചു.



