കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം നടത്തി. പടിഞ്ഞാറെ നടയില്‍ നടന്ന അനുസ്മരണം ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ:ടി.എസ്.അജിത് ഉല്‍ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.വിജു അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ.വി. ഷാനവാസ് അനുസ്മരണപ്രഭാഷണം നടത്തി. സി.വി.സുരേന്ദ്രന്‍ മരക്കാന്‍, ശശി വാറണാട്ട്, മോഹന്‍ദാസ് ചേലനാട്, ബാലന്‍ വാറണാട്ട്, ഒ.ആര്‍. പ്രതീഷ്, സ്റ്റീഫന്‍ ജോസ്, കെ.വി യൂസഫലി, അക്ബര്‍ ചേറ്റുവ, വി. മുഹമ്മദ്‌ഗൈസ് തുടങ്ങിയവര്‍ സംസാരിച്ചു.



