കഴിഞ്ഞ ദിവസം അന്തരിച്ചകോണ്‍ഗ്രസിന്റെ സമുന്നതനേതാവും മുന്‍ എം എല്‍ എയുമായ പി.എ. മാധവന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡി. സി. സി മുന്‍ അധ്യക്ഷനും 2011- 2016 കാലയളവില്‍ മണലൂര്‍ എം.എല്‍ എ യുമായ പി.എ മാധവന്റെ മുണ്ടൂരിലെ വസതിയിലാണ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. മാധവനുമായി ദീര്‍ഘകാലമായി ഉണ്ടായിരുന്ന സൗഹൃദവും, പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ആഭ്യന്തരമന്ത്രി അനുസ്മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ തുടര്‍ന്ന് വരുന്നതിനിടെ ജൂണ്‍ 30 ന് രാത്രിയാണ് മാധവന്‍, മരണത്തിന് കീഴടങ്ങിയത്. ഡി. സി. സി. പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ്, കെ.പി.സി.സി. ജനറല്‍ സെകട്ടറിമാരായ സുനില്‍ അന്തിക്കാട് രാജേന്ദ്രന്‍ അരങ്ങത്ത്, ഒ അബ്ദുറഹിമാന്‍ കുട്ടി, കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ. എ മുഹമ്മദ് ഹാഷിം തുടങ്ങിയവര്‍ ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ടായിരുന്നു



