28.9 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu വെളിച്ചം-2026 എന്ന പേരില്‍ അലിക്കര യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദര സദസ് സംഘടിപ്പിച്ചു

വെളിച്ചം-2026 എന്ന പേരില്‍ അലിക്കര യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദര സദസ് സംഘടിപ്പിച്ചു

 

ആലിക്കരയെ വായനയുടെ ലോകത്ത് അടയാളപ്പെടുത്തിയ ‘ആലിക്കര മുതല്‍ ആഫ്രിക്ക വരെ’എന്ന പുസ്തകം രചിച്ച മുഹമ്മദ് ഷെരീഫിനുള്ള ആദരവും,എസ്എസ്എല്‍സി,പ്ലസ് ടു, അബാക്കസ്, എന്‍ എം എംഎസ് . വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും കരിയര്‍ ഗൈഡന്‍സ് ക്ലാസുമാണ് നടത്തിയത്. വി.ടി.ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മോനു അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ മുഖ്യാതിഥിയായി.യുഡിഎഫ് തൃത്താല നിയോജകമണ്ഡലം ചെയര്‍മാനും, ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനില്‍കുമാര്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും,ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഹുസൈന്‍ പുളിയഞ്ഞാലില്‍, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി, തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ക്ലാസ്സ് എടുത്ത ഡോ:കെ.രഞ്ജിത്തിനെയും, അഞ്ചു പതിറ്റാണ്ടോളമായി പൊതുരംഗത്ത് സജീവ സാന്നിധ്യമായ മുന്‍ വാര്‍ഡ് മെമ്പര്‍ കൂടിയായ വി.സേതുമാധവനെയും ആദരിച്ചു.

ADVERTISEMENT
error: Content is protected !!