28.9 C
Kunnamkulam
Thursday, July 9, 2026
Home CCTV Desk കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി

കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി

 

 

വയനാട് കള്ളാടിയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ഇനി കണ്ടെത്താനുള്ള മൂന്ന് പേര്‍ക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ തുടരുകയാണ്.തുരങ്കപാത നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

 

ADVERTISEMENT
error: Content is protected !!