യുപിഐ ഇടപാടുകള്ക്ക് സര്വീസ് ചാര്ജ് ഈടാക്കുന്ന കേന്ദ്രസര്ക്കാര് നടപടിയില് പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക്ഭവന് മാര്ച്ച് നടത്തി. തിരുവനന്തപുരം ആശാന് സ്ക്വയറില് നിന്ന് ആരംഭിച്ച മാര്ച്ച് ലോക് ഭവന് മുന്നില് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്ന്ന് നടന്ന പ്രതിഷേധ യോഗം ഡീന് കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.വി.വി.എസ്. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിച്ച ചടങ്ങില് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല് ഹമീദ്, ദേവസി മെച്ചേരി, കുഞ്ഞാവൂ ഹാജി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്, ബാബു കോട്ടയില്, ബാപ്പു ഹാജി, ജിജി ടി. ജോണ് തുടങ്ങിയവര് സംസാരിച്ചു.



