29.2 C
Kunnamkulam
Sunday, July 12, 2026
Home CCTV Desk ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് ഇറാന്‍ ; അമേരിക്കന്‍ ഇടപെടല്‍ അവസാനിപ്പിക്കും വരെ തുടരും

ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന് ഇറാന്‍ ; അമേരിക്കന്‍ ഇടപെടല്‍ അവസാനിപ്പിക്കും വരെ തുടരും

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍. അമേരിക്കയുടെ ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് അടച്ചിടാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ അറിയിച്ചു. അനധികൃതമായി പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഒരു കപ്പലിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ‘സമുദ്രസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച ഒരു കപ്പലിനെ ആക്രമിക്കുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്തു’ എന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചത്. എന്നാല്‍ ഏത് കപ്പലിനെയാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം, ഇറാനെതിരായ മൂന്നാംഘട്ട ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെയും സിവിലിയന്‍ നാവികരെയും ആക്രമിക്കാനുളള ഇറാന്റെ നീക്കം തടയുമെന്ന് അമേരിക്ക അറിയിച്ചു.

ADVERTISEMENT
error: Content is protected !!