29.4 C
Kunnamkulam
Sunday, July 12, 2026
Home Bureaus Punnayurkulam പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ വാഹനം അനുവദിക്കാന്‍ ആവശ്യം

പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ വാഹനം അനുവദിക്കാന്‍ ആവശ്യം

പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാഹനം കട്ടപ്പുറത്തായി വര്‍ഷങ്ങളായിട്ടും പുതിയ വാഹനം നല്‍കിയില്ല. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മുന്‍പ് ഉണ്ടായിരുന്ന വാഹനം ഇപ്പോള്‍ ആശുപത്രിയില്‍ തുരുമ്പുടെക്കുകയാണ്. സര്‍ക്കാരിന്റെ വാഹനം 15 വര്‍ഷത്തിന് ശേഷം റജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാത്തതാണ് പ്രശ്‌നം. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 9 കുടുംബാരോഗ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഓരോ പഞ്ചായത്തിലും അഞ്ചോളം സബ് സെന്ററുകളും ഉണ്ട്. ഇവിടെയെല്ലാം മരുന്നുകളും മറ്റും എത്തിക്കാന്‍ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളെ ആണ് ആശ്രയിക്കുന്നത്. മാസം 20000 രൂപയോളം ഈ ഇനത്തില്‍ ചെലവ് വരുന്നൂണ്ട്. പുതിയ വാഹനം അനുവദിക്കുകയാണെങ്കില്‍ ഈ ചെലവുകള്‍ ഒഴിവാക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ വാഹനം അനുവദിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു കണ്‍വീനര്‍ സാബു ഐന്നൂര്‍ , സുനില്‍ നേടിയേടത്ത്, രാജു അരുവായി , മോഹനന്‍ കടവാരത്ത് , സിജി ബേബി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!