29.4 C
Kunnamkulam
Sunday, July 12, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

ഗുരുവായൂരില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

ഗുരുവായൂര്‍ കര്‍ണ്ണംകോട് റെയില്‍വേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിനി സന്താനവല്ലി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റെയില്‍വേ ഗേറ്റിന് സമീപത്തെ വാടകവീട്ടിലെ കിണറ്റില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയായി ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സുരേഷ് കുമാറും സുഹൃത്തും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരം അറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷമേ മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

 

 

ADVERTISEMENT
error: Content is protected !!