അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസ്സോസിയേഷന്‍ സിഐടിയു ജില്ലാതല പഠന ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ എ.കെ.ജി. സദനത്തില്‍ നടന്ന പഠനക്ലാസ്സ് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഒ.വി. മിനി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി ക്ലാസെടുത്തു. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എ.എസ്. മനോജ്, കോഡിനേഷന്‍ കണ്‍വീനര്‍ ജയിംസ് ആളൂര്‍, യൂണിയന്‍ ജില്ല കമ്മിറ്റി അംഗം പ്രിയ മനോഹരന്‍, ഉണ്ണി വാറണാട്ട്, ലതപുഷ്‌ക്കരന്‍, വി.ആര്‍. സുഗന്ധി തുടങ്ങിയവര്‍ സംസാരിച്ചു.



