24.8 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്വീകരണം സംഘടിപ്പിച്ചു

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്വീകരണം സംഘടിപ്പിച്ചു

37

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ എം.എല്‍.എമാരായ എന്‍.കെ.അക്ബറിനും ഗീതാ ഗോപിക്കും സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ പ്രസിഡന്റ് പി.വി. മുഹമ്മദ് യാസീന്‍ അധ്യക്ഷത വഹിച്ചു. ചേംബറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ എംഎല്‍എമാര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ജ്യോതിരാജ്, മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ പ്രകാശന്‍, അഡ്വ: രവി ചങ്കത്ത്, കെ.പി.എ റഷീദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!