28.3 C
Kunnamkulam
Sunday, July 12, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കുളില്‍ ഗ്രാപ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നു

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കുളില്‍ ഗ്രാപ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നു

മൂന്നാമത് തൃശൂര്‍ ജില്ലാ ഗ്രാപ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കുളില്‍ നടന്നു. തൃശൂര്‍ ഗ്രാപ്ലിംഗ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് അധ്യക്ഷയായി.ഗ്രാപ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വിഷ്ണു മുഖ്യാതിഥിയായി.സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ വി.എസ്. ശ്രീജന്‍, എം പിടിഎ പ്രസിഡണ്ട് ഗിരിജ ശിവരാമന്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി.എ.മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ.ആര്‍.വിഷ്ണു, അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഒ.കെ. അജി. ഫഹദ് ഹുസൈന്‍, മുന്‍ അറ്റ്‌ലറ്റ് കെ. പി.അനാമിക,എം.ആര്‍.ഫിറ്റ്‌നസ് സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് റാഫി, അസോസിയേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അജീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ച് വിഭാഗങ്ങളിലായി 150 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!