24.8 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Punnayurkulam കര്‍ഷക സംഗമവും ആദരവും സംഘടിപ്പിച്ചു

കര്‍ഷക സംഗമവും ആദരവും സംഘടിപ്പിച്ചു

27

അഖിലേന്ത്യ കിസാന്‍ സഭ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമവും കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.അയിരൂര്‍ പ്ലസന്റ് പാലസ് ഓഡിറ്റോറിയത്തില്‍ എ ഐ കെ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കല്‍ക്കത്ത് ഉദ്ഘാടനം ചെയ്തു.പൊന്നാനി മണ്ഡലം സെക്രട്ടറി വി. വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മണ്ഡലം പ്രസിഡന്റുമായ എ കെ സുബൈര്‍ സ്വാഗതം പറഞ്ഞു . ഒ എം ജയപ്രകാശ്, വി സി നജീബ്, പഞ്ചായത്ത് മെമ്പര്‍മാരായ നാസര്‍ മാഷ്, റിസ്‌ന, ലീന തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ കര്‍ഷകരെ ആദരിച്ചു. കൃഷിയുടെ പരിചരണത്തെക്കുറിച്ചും പുതിയ കൃഷിയെ കുറിച്ചും പെരുമ്പടപ്പ് എ ഡി എ വിനയന്‍ എം വി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!