25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Thali വരവൂർ തളി പിലക്കാട് കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.

വരവൂർ തളി പിലക്കാട് കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.

വരവൂർ തളി പിലക്കാട് കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു.
രണ്ട് പേരെ രക്ഷപ്പെടുത്തി. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസർ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം.
തളിയിലെ ബന്ധുവായ തറയിൽ ഹൈദ്രോസിന്റെ വീട്ടിലേക്ക്
വന്നതായിരുന്നു ഹസ്ന.
കുടുംബത്തിലെ മറ്റു രണ്ട് കുട്ടികളുടെ കൂടെ തൊട്ടടുത്ത നെൽ വയലിനോട് ചേർന്ന് കിടക്കുന്ന കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ താഴ്ന്ന് പോയി.
മറ്റ് രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
വടക്കാഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി നടത്തിയ തിരച്ചലിൽ രാത്രി 8.30 ഓടെ മൃതദേഹം കണ്ടെത്തി.
എരുമപ്പെട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ
കെ.എസ്.റഹ്‌മത്ത്
വില്ലേജ് ഓഫീസർ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.ബി.കണ്ണൻ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!