24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu പഴഞ്ഞി അരുവായിൽ കൂട്ടആത്മഹത്യ ശ്രമം. അച്ഛനും മകളും മരിച്ചു.അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.അരുവായി പത്തങ്ങാടി...

പഴഞ്ഞി അരുവായിൽ കൂട്ടആത്മഹത്യ ശ്രമം. അച്ഛനും മകളും മരിച്ചു.അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.അരുവായി പത്തങ്ങാടി റോഡ് മടിക്കനായ്ക്കൽ സിബി (51), മകൾ അലീന എന്നിവരാണ് മരിച്ചത്.

1905

പഴഞ്ഞി അരുവായിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യ ശ്രമം . അച്ഛനും മകളും മരിച്ചു.. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.അരുവായി പത്തങ്ങാടി റോഡ് മടിക്കനായ്ക്കൽ സിബി (51), മകൾ അലീന(19) എന്നിവരാണ് മരിച്ചത്.സിബിയുടെ ഭാര്യ ബീന (41), മകൻ ആദിത്യൻ (22) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സിബി ഖത്തറിൽ നിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്. ഡിസൈനർ ആയിരുന്ന സിബിയുടെ  ജോലി നഷ്ടപ്പെട്ടതും, ഇത് സംബന്ധിച്ച മനോവിഷമവും സാമ്പത്തിക ബാധ്യതയുമാണ് കുടുംബത്തെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കുറിപ്പും ഇവർ എഴുതിവെച്ചിട്ടുണ്ട്. നാലുപേരും വിഷം കഴിച്ചിരുന്നു. രാവിലെയോടെ ഇവരുടെ മകൻ പോലീസിനെ തങ്ങൾ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു. പോലീസ് അടുത്ത വീട്ടുകാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമ്പോഴേക്കും രണ്ടു പേർ മരിച്ചിരുന്നു.അലീന നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ആദിത്യനെ ഇന്ന് ബിടെക് കോഴ്സിന് ചേർക്കാനിരിക്കുകയായിരുന്നു. സിബി വിഷം കഴിച്ച ശേഷം കിണറ്റിൽ ചാടുകയും ചെയ്തിരുന്നു. അലീന തൂങ്ങിയ നിലയിൽ ആയിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ സമീപവാസികളാണ് ദുരന്തം ആദ്യമറിഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറ് കെ.ജയശങ്കർ ,കുന്നംകുളം പോലീസ്, ഫയർഫോഴ്സ്,നന്മ ആംബുലൻസ് സംഘം തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാ നടപടികൾക്ക് നേതൃത്വം നൽകി.

 

ADVERTISEMENT
error: Content is protected !!