28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Chavakkad തീരദേശ ജനകീയ സംഗമം നടത്തി

തീരദേശ ജനകീയ സംഗമം നടത്തി

ചാവക്കാട്-പൊന്നാനി ദേശീയപാതയിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തീരദേശ ജനകീയ സംഗമം നടത്തി.ബസ് യാത്ര ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാദുരിതം പരിഹരിക്കുക, തീരദേശ ഹൈവയുടെ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും ത്വരിതഗതിയിലാക്കുക, പുനരധിവാസം ആരംഭിക്കുക, തീരദേശ മേഖലയില്‍ പട്ടയങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംഗമം. മുജീബ് പടിഞ്ഞാറയില്‍, ആലത്തയില്‍ മൊയ്തുണ്ണി,വി.കെ അഷറഫ്, എ ബാദുഷ, പി എം ഹസ്സന്‍കോയ, സൗദ, നുസൈബ, ഷമീറ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!