26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu അന്‍സാര്‍ സ്പ്രൗട്‌സ് പ്രീ സ്‌കൂളില്‍ ഫുട്‌ബോള്‍ ലഹരിയുമായി കുരുന്നുകള്‍ ഒത്തുചേര്‍ന്നു

അന്‍സാര്‍ സ്പ്രൗട്‌സ് പ്രീ സ്‌കൂളില്‍ ഫുട്‌ബോള്‍ ലഹരിയുമായി കുരുന്നുകള്‍ ഒത്തുചേര്‍ന്നു

56

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമായി അന്‍സാര്‍ സ്പ്രൗട്‌സ് പ്രീ സ്‌കൂളില്‍ ഫുട്‌ബോള്‍ ലഹരിയുമായി കുരുന്നുകള്‍ ഒത്തുചേര്‍ന്നു. പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ ജേഴ്‌സി അണിഞ്ഞ്, തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ അനുകരിച്ചാണ് കുട്ടിപ്പട്ടാളം സ്‌കൂളിലെത്തിയത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ നജീബ് മുഹമ്മദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാക്ക്, വൈസ് പ്രിന്‍സിപ്പല്‍ ഫരീദ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പ്രിന്‍സിപ്പല്‍മാരായ നിമ്മി എം.കെ, ബബിത ഉണ്ണികൃഷ്ണന്‍, എ.ജെ.പി സജ്ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കായിക അധ്യാപകരായ അര്‍ജുന്‍, ഷൈബിന്‍,ബിജിന എന്നിവരാണ് കുട്ടികളുടെ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ഫിഫ വേള്‍ഡ് കപ്പ് ഗാനത്തിനൊപ്പം ചുവടുവെച്ചും, ഫുട്‌ബോള്‍ കിക്ക് ചെയ്തും തങ്ങളുടെ കായികക്ഷമത പ്രകടിപ്പിച്ചും കുരുന്നുകള്‍ ആവേശം തീര്‍ത്തു.

 

ADVERTISEMENT
error: Content is protected !!