ചാവക്കാട് മത്സ്യ – സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറില്‍ തുടങ്ങും

ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറില്‍ തുടങ്ങാന്‍ വൈസ് ചാന്‍സിലര്‍ ഡോ. ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കുഫോസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എന്‍.കെ അക്ബര്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ആന്റണി ഷീലന്‍ എന്നീ ഗവേര്‍ണിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമേ കുഫോസ്, കേരള ഫിഷറീസ് വകുപ്പ്, ചാവക്കാട് മുന്‍സിപ്പാലിറ്റി, ചാവക്കാട് ഫിഷറീസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ADVERTISEMENT