കൂലിത്തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

ചാവക്കാട് കൂലിത്തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മണത്തല ചെങ്കോട്ട സ്വദേശി കുരിക്കലകത്ത് അലവി മകന്‍ 36 വയസ്സുള്ള ഹാരിസിലെയാണ് ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ഗുഢല്ലൂര്‍ സ്വദേശി പഴനി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ADVERTISEMENT