24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad ചാവക്കാട് ഉപ ജില്ലയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചാവക്കാട് ഉപ ജില്ലയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

42

ചാവക്കാട് ഉപ ജില്ലയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കെ എ ടി എഫ് തൃശൂര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം കെ സ്വലാഹുദ്ധീന്‍, എം ആര്‍ ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷിജില ടീച്ചറെ അംഗമായി ചേര്‍ത്തു കൊണ്ട് നിര്‍വ്വഹിച്ചു. ഉപ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ എ ടി എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ പാടൂര്‍ ഉദ്ഘാടനം ചെയ്തു.  മണത്തല ജി എച്ച് എസ് എസില്‍ വെച്ച് നടക്കുന്ന തൃശൂര്‍ ജില്ലാ തല അലിഫ് സമാപന സമ്മേളനം ഗുരുവായൂര്‍ എം എല്‍ എ , എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം അഡ്വ വി എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. ചാവക്കാട് നഗര സഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് സമ്മാന ദാനം നിര്‍വ്വഹിക്കും. എ വി കാമില്‍, എം കെ നിയാസ് , എന്‍ എം അബ്‌സത്ത്, എ മുഹമ്മദ് ഹാരിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!