26.8 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഹാഷിഷ് ഓയിലുമായി ചൂണ്ടലില്‍ നിന്നും യുവാവിനെ പിടികൂടി കുന്നംകുളം പോലീസ്. സ്രാമ്പിക്കല്‍ വീട്ടില്‍ രഞ്ജിത്താണ് (38)ചൂണ്ടല്‍ കുന്നില്‍ നിന്ന് അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസിന്റെ പിടിയിലായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.പോലീസ് സംഘം ചൂണ്ടല്‍ കുന്നില്‍ പട്രോളിങ് നടത്തുന്നതിനിടെ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് തിരിഞ്ഞു നടക്കാന്‍ ശ്രമിച്ച രഞ്ജിത്തിനെ പോലീസ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളില്‍ കറുത്ത നിറത്തില്‍ പശ പോലുള്ള വസ്തു കണ്ടെത്തുകയും പരിശോധനയില്‍ ഇത് ഹാഷിഷ് ഓയിലാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 0.55 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളുടെ കൈവശം ഉള്ളതായി കണ്ടെത്തി. അമിത ലാഭത്തിനായി വില്‍പ്പന നടത്തുന്നതിനും സ്വന്തം ഉപയോഗത്തിനുമായി ലഹരിമരുന്ന് കൈവശം വെച്ചതിന് എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT
error: Content is protected !!